01:22am 12 November 2026
NEWS
അഹമ്മദ് പാതിരപറ്റയുടെ 'ദോഹയിൽ നടന്നുതീർത്ത വഴികൾ' പുസ്തകം പ്രകാശനം ചെയ്തു
05/06/2026  12:34 PM IST
nila
അഹമ്മദ് പാതിരപറ്റയുടെ ദോഹയിൽ നടന്നുതീർത്ത വഴികൾ പുസ്തകം പ്രകാശനം ചെയ്തു

 


​ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ് ) പ്രഥമ പ്രസിഡന്റുമായിരുന്ന അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്ക്കാരം 'ദോഹയിൽ നടന്നുതീർത്ത വഴികൾ'  പുസ്തകം പ്രകാശനം ചെയ്തു.ഐ സി സി മുംബൈ ഹാളിൽ 
ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച 
 ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർപുസ്തകം പ്രകാശനംചെയ്തു.
അൽജസീറ ഇംഗ്ലീഷ് ചാനൽ പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ ആദ്യപ്രതി ഏറ്റുവാങ്ങികൊണ്ട് പുസ്തകം പരിചയപ്പെടുത്തിസംസാരിച്ചു .ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രസിഡന്റ് ഓമനക്കൂട്ടൻ പരുമല അധ്യക്ഷതവഹിച്ചു.ഐ സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ : കെ സി സാബു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.അഹമ്മദ് പാതിരപറ്റമറുപടി പ്രസംഗം നടത്തി.ബിന്ദു എൻ. നായർക്കും,ജോസഫ് ജോണിനും ഐ എം എഫിന്റെ ഉപഹാരം എ. പി മണികണ്ഠൻസമ്മാനിച്ചു.ഐ സി സി, ഐ സി ബി എഫ് ലൈബ്രറികളിലേക്കായി 'ദോഹയിൽ നടന്നു തീർത്ത വഴികൾ' പുസ്തകത്തിന്റെ കോപ്പികൾ എ.പി മണികണ്ഠനും, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്കും അഹമ്മദ്പാതിരിപറ്റകൈമാറി.ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു. ഐ എം എഫ് എക്‌സി: അംഗം ആർ ജെനിസഅവതാരകയായിരുന്നു.മാധ്യമ-സാംസ്കാരിക വ്യക്തിത്വങ്ങൾ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img